റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ട: പള്ളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച നിര്‍വഹിക്കും

November 3, 2021 - 6:02 pm

പത്തനംതിട്ട: പളളിക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പുതിയ കെട്ടിടം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ നവംബര്‍ 4 വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും. പള്ളിക്കല്‍ വില്ലേജ് ഓഫീസ് അങ്കണത്തില്‍ രാവിലെ 11ന് നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ കളക്ടര്‍ ഡോ.ദിവ്യാ എസ്.അയ്യര്‍, പറക്കോട് ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് ആര്‍.തുളസീധരന്‍പിള്ള, ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ, പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീലകുഞ്ഞമ്മ കുറുപ്പ് തുടങ്ങിയവര്‍ പങ്കെടുക്കും. 

അടൂര്‍ താലൂക്കിലെ പളളിക്കല്‍ വില്ലേജ് ഓഫീസിനായി പ്ലാന്‍ സ്‌കീം 2016ല്‍ ഉള്‍പ്പെടുത്തിയാണ് വില്ലേജ് ഓഫീസ് കം റസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.  

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *