തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്‌കൃത കോളേജിൽ ഗസ്റ്റ് ലക്ച്ചറർ

November 4, 2021 - 3:39 pm

തിരുവനന്തപുരം: തൃപ്പൂണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സാഹിത്യ വിഭാഗത്തിൽ  അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും, യുജി.സി യോഗ്യതയുള്ളവരും, അതത് മേഖല കോളേജ് വിദ്യാഭ്യാസ ഉപമേധാവിയുടെ അതിഥി അധ്യാപക ലിസ്റ്റിൽ ഉൾപ്പെട്ടവരോ, കോളേജിയേറ്റ് ഡയറക്ടറുടെ നിർദേശാനുസരണം ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവരോ ആയിരിക്കണം. യുജി.സി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. താല്പര്യമുള്ളവർ നവംബർ 15 ന് രാവിലെ 11 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *