ആസിഫ് അലിയും രജിഷ വിജയനും വീണ്ടും ഒന്നിക്കുന്ന എല്ലാം ശരിയാകും എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. വെള്ളിമൂങ്ങ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ ആദ്യരാത്രി എന്നീ ചിത്രങ്ങൾക്ക് ശേഷം ജീബു ജേക്കബ് സംവിധാനം പുതിയ ചിത്രമാണ് എല്ലാം ശരിയാകും.
തോമസ് തിരുവല്ലയും ഡോക്ടർ പോൾ വർഗീസും ചേർന്ന് നിർമിക്കുന്ന ഈ ചിത്രം രാഷ്ട്രീയവും ജീവിതവും ഒത്തുചേരുന്ന രസകരമായ കുടുംബചിത്രം ആകുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. സുധീർ കരമന, ജോണി ആൻറണി, ജയിംസ് ഏല്യ ,ജോർഡി പൂഞ്ഞാർ , സേതുലക്ഷ്മി തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായി എത്തുന്നത്.
ഷാരിസ് മുഹമ്മദിന്റ തിരക്കഥക്ക് ശ്രീജിത്ത് നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണന്റ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. നവംബർ 19ന് എല്ലാം ശരിയാകും എന്ന ചിത്രം തിയേറ്ററുകളിലെത്തും.
