റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതി

November 6, 2021 - 3:26 pm

പത്തനംതിട്ട : ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ തേന്‍ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. ജനകീയാസൂത്രണം 2021-22 പ്രകാരം 100 കുടുംബങ്ങള്‍ക്ക് തേനീച്ച വളര്‍ത്തുന്നതിന് പരിശീലനം നല്‍കുകയും തേനീച്ച, കൂട്, സാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുകയും ചെയ്യും.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയ രശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സാം വാഴോട്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചേയര്‍പേഴ്‌സണ്‍ ലിജ മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍,  മെമ്പര്‍മാരായ മിനി മനോഹരന്‍, ലക്ഷ്മി ജോതിഷ്, കാഞ്ചന, ജീനാ ഷിബു, അരുണ്‍ രാജ്, ലത ജെ,  പ്രകാശ്, വിദ്യാ ഹരികുമാര്‍, സതീഷ് കുമാര്‍, അനൂപ് വേങ്ങവിളയില്‍, കൃഷി ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *