റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോജു ജോര്‍ജിനെതിരെ നിലപാട്‌ കടുപ്പിച്ച കോണ്‍ഗ്രസ്‌

November 7, 2021 - 8:37 am

തിരുവനന്തപുരം : ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്തതില്‍ തെറ്റില്ലെന്ന്‌ കെപിസിസിപ്രസിഡന്റ് കെ.സുധാകരന്‍. പ്രശ്‌നം തീര്‍ക്കരുതെന്ന്‌ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കിയതായും ജോജു ജോര്‍ജ്‌ വിഷയത്തില്‍ ജയിലില്‍ പോകാനും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടന്‍ ജോര്‍ജിനെതിരെ നിലപാട്‌ കടുപ്പിച്ചിരിക്കുകയാണ്‌ കോണ്‍ഗ്രസ്‌ നേതൃത്വം. അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരുടെ പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനാണ്‌ തീരുമാനം. അതേസമയം ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ ഒരാള്‍കൂടി അറസറ്റിലായി . യൂത്ത കോണ്‍ഗ്രസ്‌ നേതാവ്‌ ഷെരീഫ്‌ ആണ്‌ അറസറ്റിലായത്‌. ഒത്തുതീര്‍പ്പ്‌ സാധ്യത കുറഞ്ഞതോടെയാണ്‌ ജോജു ജോര്‍ജിനെതിരെ കോണ്‍ഗ്രസ്‌ നിലപാട്‌ കടുപ്പിച്ചത്‌.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *