അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: കരടുവോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 30 വരെ പേര് ചേർക്കാം

November 8, 2021 - 6:27 pm

കാസർകോട്: വോട്ടർപട്ടിക പുതുക്കുന്നതിനായുള്ള കരടുപട്ടിക തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. നവംബർ 30 വരെ പേര് ചേർക്കാനുള്ള അപേക്ഷ നൽകാം. പേര് ചേർത്തതിനെതിരെയുളള ആക്ഷേപങ്ങളും തെറ്റ് തിരുത്താനുളള അപേക്ഷകളും 30 വരെ നൽകാം. 30 വരെ ലഭിച്ച അപേക്ഷകളിൽ തീരുമാനമെടുത്ത് 2022 ജനുവരി അഞ്ചിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.
2022 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന എല്ലാ വോട്ടർമാരെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പുതുക്കാനാണ് സ്‌പെഷൽ സമ്മറി റിവിഷൻ-2022 തെരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിച്ചത്. മൊബൈൽ ഫോണിൽ വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് (വി.എച്ച്.എ) ഡൗൺലോഡ് ചെയ്താൽ വളരെ എളുപ്പത്തിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാം. കൂടാതെ www.nvsp.in എന്ന വെബ്‌സൈറ്റിലൂടെയും ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഇതുമായി ബന്ധപ്പെട്ട് ജില്ലാതെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ഈ അവസരം പ്രയോജനപ്പെടുത്തി അർഹതപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്താനും അനർഹരെ ഒഴിവാക്കി വോട്ടർപട്ടിക കുറ്റമറ്റതാക്കാനും സഹകരിക്കണമെന്ന് കളക്ടർ അഭ്യർഥിച്ചു.
യോഗത്തിൽ ഇലക്ഷൻ  ഡെപ്യൂട്ടികളക്ടർ വി. സൂര്യനാരായണൻ, രാഷ്ട്രീയപാർട്ടിപ്രതിനിധികളായ എം. കുഞ്ഞമ്പു നമ്പ്യാർ, മനുലാൽ മേലത്ത് തുടങ്ങിയവർ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *