റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: വീട്ടുമുറ്റത്ത് ശലഭോദ്യാനം പദ്ധതി തുടങ്ങി

November 8, 2021 - 6:45 pm

കാസർകോട്: ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് കാഞ്ഞങ്ങാട് ജില്ലാ അസോസിയേഷന്‍ വിഷന്‍ 2021ന്റെ ഭാഗമായി നടപ്പിലാക്കുന്ന മുറ്റത്തൊരു പൂന്തോട്ടം ശലഭോദ്യാന പദ്ധതി കാഞ്ഞങ്ങാട് ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിനി ഫാത്തിമത്ത് ഹിസാനയുടെ വീട്ടില്‍ അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഇബ്രാഹിം ആവിക്കല്‍ അധ്യക്ഷനായി. ജില്ലാ കമ്മീഷണര്‍ ജി.കെ.ഗിരീഷ് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം സി.എച്ച്.ഹംസ, സ്‌കൂള്‍ മാനേജര്‍ സി. കുഞ്ഞബ്ദുള്ള ഹാജി, കെ.വി.രവീന്ദ്രന്‍, ടി. കാഞ്ചന, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.വി. മനോജ് കുമാര്‍, വി.കെ. ഭാസ്‌കരന്‍, ടി.ഇ. സുധാമണി, പി.ടി. തമ്പാന്‍, ജി.കെ. ഗിരിജ, പി.വി. ശാന്തകുമാരി, പി.ടി.എ പ്രസിഡണ്ട് അബ്ദുള്‍ റഹ്‌മാന്‍, ആര്‍. അസീസ്, ആര്‍. മറിയകുഞ്ഞി, ജെ.ലിന്‍സ എന്നിവര്‍ സംസാരിച്ചു.                      

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *