റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാസർകോട്: കാപ്പ ചുമത്തി

November 9, 2021 - 4:23 pm

കാസർകോട്: ഉളിയത്തടുക്ക ബിലാല്‍ നഗരിലെ അബ്ദുല്‍ സമദാനി ഇ കെ എന്ന അബ്ദുല്‍ സമദിനെതിരെ (28) കാപ്പ ചുമത്തി ജില്ലാകളക്ടറുടെ ഉത്തരവ്. മയക്കു മരുന്ന് വില്‍പന, വധശ്രമം, തട്ടിക്കൊണ്ടു പോകല്‍  ഉള്‍പ്പെടെ കാസര്‍കോട്, വിദ്യാനഗര്‍, ബദിയഡുക്ക, കുമ്പള പോലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകളില്‍ പ്രതിയാണ് ഉളിയത്തടുക്കയിലെ സമദാനി. വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 20 കിലോ കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടു സമദാനി കഴിഞ്ഞ ആറ് മാസമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്. മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒന്നില്‍ കൂടുതല്‍ കേസുകളില്‍ പ്രതിയാവുന്ന മുഴുവന്‍ ക്രിമിനലുകള്‍ക്കുമെതിരെ വരും ദിവസങ്ങളില്‍ കാപ്പ പ്രകാരം നടപടി സ്വീകരിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് കാസര്‍കോട് ഡിവൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *