റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന്

November 9, 2021 - 8:20 pm

തിരുവനന്തപുരം: കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റില്‍ എല്‍.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് എം. മത്സരിക്കും. ചൊവ്വാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്.

കേരള കോണ്‍ഗ്രസ് എം. യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് വന്നപ്പോള്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ജോസ് കെ. മാണിയായിരുന്നു എം.പി.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലയില്‍ മത്സരിച്ച് തോറ്റ ജോസ് കെ. മാണി തന്നെയായിരിക്കും എം.പി സ്ഥാനത്തേക്ക് മത്സരിക്കുക.

ജോസ് കെ. മാണി മത്സരിക്കുന്നതിനോടാണ് സി.പി.ഐ.എമ്മിനും താല്‍പര്യം. നാമനിര്‍ദേശ പത്രിക ഈ മാസം 16ന് മുന്‍പ് സമര്‍പ്പിക്കണം.

കെ.എം. മാണിയുടെ മരണശേഷം പി.ജെ. ജോസഫുമായുള്ള തര്‍ക്കം രൂക്ഷമായതോടെയാണ് രാജ്യസഭാ അംഗത്വം രാജിവെച്ച് ജോസ് എല്‍.ഡി.എഫിലേക്ക് വന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *