അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

കാസർകോട്: വാസ്തുവിദ്യാഗുരുകുലത്തിൽ സ്‌പോട്ട് അഡ്മിഷൻ

November 11, 2021 - 5:40 pm

കാസർകോട്: പത്തനംതിട്ട ആറൻമുളയിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വാസ്തുവിദ്യാഗുരുകുലത്തിലെ വിവിധ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 30 വരെ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളുമായി നവംബർ 30നകം ഗുരുകുലം ഓഫീസിൽ ഹാജരാകേണ്ടതാണ്. കോഴ്‌സുകൾ: പി.ജി ഡിപ്ലോമ ഇൻ ട്രഡീഷനൽ ആർക്കിടെക്ചർ-ഒരു വർഷം, യോഗ്യത: ബിടെക് സിവിൽ എൻജീനിയറിംഗ്, ആർക്കിടെക്ചർ. അപേക്ഷാ ഫീസ് 200 രൂപ. സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ട്രഡീഷനൽ ആർക്കിടെക്ച്ചർ-ഒരു വർഷം, പ്രായപരിധി 35 വയസ്സ്, യോഗ്യത: എസ്.എസ്.എൽ.സി, പകുതി സീറ്റ് വിശ്വകർമ്മ വിഭാഗത്തിനായി നീക്കിവെച്ചിരിക്കുന്നു, അപേക്ഷാ ഫീസ് 100 രൂപ. ചുമർചിത്രകലയിൽ ഒരു വർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്, പ്രായപരിധിയില്ല, യോഗ്യത        എസ്.എസ്.എൽ.സി, അപേക്ഷാ ഫീസ് 200 രൂപ. വെബ്‌സൈറ്റ്: https://vasthuvidyagurukulam.com/

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *