തൊഴിലവസരങ്ങള്‍
ഡെസ്ക് ന്യൂസ്

തിരുവനന്തപുരം: വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർ ഒഴിവ്

November 11, 2021 - 6:59 pm

തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസറുടെ ഈഴവ വിഭാഗത്തിനുള്ള ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പോലീസ് വകുപ്പിൽ 20 വർഷം തൊഴിൽ പരിചയമുള്ള റിട്ടയേർഡ് ഡി.വൈ.എസ്.പി ആയിരിക്കണം. 01.01.2021ന് പ്രായം 65 വയസ്സ് വരെ. ശമ്പളം പ്രതിമാസം 35,000 രൂപ ലഭിക്കും. നിശ്ചിത യോഗ്യതയുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ 17ന് മുൻപ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *