റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിന് മുകളില്‍ പാക് പതാക ഉയര്‍ത്തി: നാല് പേര്‍ക്കെതിരെ കേസെടുത്തു

November 12, 2021 - 8:15 pm

ഗൊരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗൊരഖ്പുരിലെ ചൗരി ചൗരായിലെ മുന്ദേര ബസാര്‍ പ്രദേശത്ത് വീടിന് മുകളില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീടിന് മുകളില്‍ പാക് പതാക സ്ഥാപിച്ച ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തെ തുടര്‍ന്ന് ചില സംഘടനകളും ബ്രാഹ്മിന്‍ ജന്‍ കല്യാണ്‍ സമിതിയും പൊലീസില്‍ പരാതി നല്‍കി.
നവംബര്‍ 10നായിരുന്നു സംഭവം. കൊടിയുയര്‍ത്തിയ വീടിന് മുന്നിലെത്തിയ ചിലര്‍ വീട്ടിലേക്ക് കല്ലെറിയുകയും മുറ്റത്ത് നിര്‍ത്തിയ കാര്‍ നശിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറഞ്ഞു. നാല് പേര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തതായും പൊലീസ് പറഞ്ഞു. തലീം, പപ്പു, ആഷിഖ്, ആരിഫ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *