റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹനുമ വിഹാരി ഇന്ത്യ എ ടീമില്‍

November 13, 2021 - 11:26 am

മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ക്രിക്കറ്റ് ടീമില്‍ മധ്യനിര ബാറ്റര്‍ ഹനുമ വിഹാരിയെയും ഉള്‍പ്പെടുത്തി.23 നു ബ്ലൂംഫോണ്ടെയ്നിലാണ് ഇന്ത്യ എയുടെ പര്യടനം തുടങ്ങുക. മൂന്ന് ചതുര്‍ദിന മത്സരങ്ങളാണ് ടീം ദക്ഷിണാഫ്രിക്കയില്‍ കളിക്കുക. പ്രിയങ്ക് പാഞ്ചാല്‍ നയിക്കുന്ന ടീമില്‍ കര്‍ണാടക മലയാളി ദേവദത്ത് പടിക്കല്‍, പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍ എന്നിവരുമുണ്ട്. ദക്ഷിണാഫ്രിക്ക എ ടീമിനെ പീറ്റര്‍ മാലാനാണു നയിക്കുന്നത്. 23 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണു മത്സരങ്ങള്‍.

ഇന്ത്യ എ- പ്രിയങ്ക് പാഞ്ചാല്‍ (നായകന്‍), പൃഥ്വി ഷാ, അഭിമന്യു ഈശ്വരന്‍, ദേവദത്ത് പടിക്കല്‍, സര്‍ഫറാസ് ഖാന്‍, ബാബാ അപരാജിത്, ഉപേന്ദ്ര യാദവ്, കൃഷ്ണപ്പ ഗൗതം, രാഹുല്‍ ചാഹാര്‍, സൗരഭ് കുമാര്‍, നവദീപ് സെയ്നി, ഉമ്രാന്‍ മാലിക്, ഇഷാന്‍ പോറല്‍, അര്‍സാന്‍ നഗസ്വാല, ഹനുമ വിഹാരി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *