റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ വീണ്ടും വര്‍ക്ക് ഫ്രം ഹോം: ഇത്തവണ വില്ലനായത് വായുമലിനീകരണം

November 14, 2021 - 3:34 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളുകള്‍ അടച്ചിടും. സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ ഏഴു ദിവസത്തേക്ക് വര്‍ക്ക് ഫ്രം ഹോം രീതിക്കും നിര്‍ദേശം നല്‍കി. അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനെത്തുടര്‍ന്നാണ് നടപടി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 14 മുതല്‍ 17 വരെ നിര്‍ത്തിവയ്ക്കണമെന്നും മുഖ്യമന്ത്രി കേജരിവാള്‍ പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം രീതി നടപ്പാക്കാണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം അപകടകരമായി തുടര്‍ന്നാല്‍ ലോക്ഡൗണ് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *