റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്

November 15, 2021 - 9:51 am

ന്യൂഡൽഹി: ത്രിപുരയിലെ വർഗീയ ആക്രമണം റിപ്പോർട്ട് ചെയ്ത രണ്ടു വനിതാ മാധ്യമപ്രവർത്തകർക്കെതിരെ കേസ്. എച്ച്ഡബ്ല്യു ന്യൂസ് വെബ്സൈറ്റിലെ മാധ്യമപ്രവർത്തകരായ സമൃദ്ധി ശകുനിയ, സ്വർണ ഝാ എന്നിവർക്കെതിരെയാണ് കേസ്. മതസ്പർധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

വിശ്വ ഹിന്ദു പരിഷത്തിന്റെ പരാതിയിലാണ് വനിതാ മാധ്യമ പ്രവർത്തകർക്കെതിരെ പോലീസ് നടപടി. ത്രിപുരയിലെ റിപ്പോട്ടിങ് കഴിഞ്ഞു ഡൽഹിയിലേക്കു തിരച്ചുപോകാൻ തയാറാകുമ്പോഴാണ് പൊലീസ് ഹോട്ടലിലെത്തുകയും ഇവരെ കസ്റ്റഡിയിലാക്കുകയും ചെയ്തത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *