ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ധ്യാനിന്റെ അസോസിയേറ്റ് കൂടിയായിരുന്ന നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് പ്രകാശൻ പറക്കട്ടെ . ഈ ചിത്രത്തിൻറെ ഒഫീഷ്യൽ ടീസർ പുറത്ത് .
പുതുമുഖമായ മാളവിക മനോജ് നായികയാകുന്ന ഈ ചിത്രത്തിൽ ദിലീഷ് പോത്തൻ, അജു വർഗീസ്, സൈജുകുറുപ്പ്, ശ്രീജിത്ത് രവി , ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, ശ്രീജിത്ത് രവിയുടെ മകനായ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവി , ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
ഫെന്റാസ്റ്റിക് ഫിലിം സ് , ഹിറ്റ് മേക്കേഴ്സ് എന്റർടെയ്മെന്റ് എന്നീ ബാനറുകളിൽ വിശാഖ് സുബ്രഹ്മണ്യവും ബിനു തോമസും അജു വർഗീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനു മഞ്ജിത് , വി കെ നാരായണൻ എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നൽകുന്നു.
ചായാഗ്രഹണം ഗുരുപ്രസാദ് , എഡിറ്റിംഗ് രതീൻ രാധാകൃഷ്ണൻ , പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കെ ഡബ്ല്യു ടാക്കീസ്, കലാസംവിധാനം ഷാജി മുകുന്ദ് , ചമയം വിപിൻ ഓമശ്ശേരി, വസ്ത്രാലങ്കാരം സുജിത്ത് സി എസ് , സ്റ്റിൽസ് ഷിജിൻ പി രാജ്, പരസ്യകല മനു ഡാവിഞ്ചി, സൗണ്ട് ഷെഫിൻ മായൻ, പ്രോജക്ട് ഡിസൈനർ ദിൽ ബാബു, ചീഫ് അസോസിയേറ്റ് ഡയറക്ടർ അരുൺ ഡി ജോസ് , അസോസിയേറ്റ് ഡയറക്ടർ രവീഷ് നാഥ്, അസിസ്റ്റൻറ് ഡയറക്ടേഴ്സ് ശറഫുദ്ദീൻ, വിഷ്ണു വിസിഗ ജോയൽ ജോസഫ് , അഖിൽ അശ്വിൻ, ഫിനാൻസ് കൺട്രോളർ സുനിൽ ടി എസ് എസ് ,ഷിബു ഡൺ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് പ്രസാദ് നമ്പിയൻക്കാവ്, സഫി ആയുർ,വിതരണം ഫന്റാസ്റ്റിക് ഫിലിം റിലീസ്, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവർ നിർവഹിക്കുന്നു.
