റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ശിശുദിനം ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്കൊപ്പം ആഘോഷിച്ച് കളക്ടർ

November 15, 2021 - 5:59 pm

വയനാട്: കളിയും ചിരിയുമായി ശിശുദിനാഘോഷ പരിപാടികൾ നടന്നു കൊണ്ടിരിക്കെ കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് കാഴ്ചക്കാരുടെ ഇടയിൽ ഒരു വിശിഷ്ടാഥിതിയെ കണ്ട സന്തോഷം അതിരറ്റതായിരുന്നു.

ജില്ലാ കലക്ടർ എ. ഗീത വരുന്ന കാര്യം നേരത്തെ തന്നെ അധികൃതരെ അറിയിച്ചിരുന്നെങ്കിലും കുട്ടികൾക്ക് അറിയില്ലായിരുന്നു. ശിശുദിനാഘോഷ പരിപാടിയുടെ  ഉദ്ഘാടനം കലക്ടർ എ. ഗീത നിർവ്വഹിച്ചു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ചിൽഡ്രൻസ് ഹോമിൽ കലക്ടർ സന്ദർശനം നടത്തി. ഉണർവ്വ് നാടൻ കലാ സംഘത്തിന്റെ നാടൻ പാട്ടുകളും കുട്ടികളുടെ കലാപരിപാടിയും ഉണ്ടായിരുന്നു. കുട്ടിക്കാലമാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ സമയങ്ങളിലൊന്ന് എന്നും പഠനവും കളിയും ജീവിതത്തിൽ ഒരു പോലെ പ്രധാനമാണെന്നും കലക്ടർ പറഞ്ഞു.

കുട്ടികളോട് കഥ പറഞ്ഞും അവരുടെ കൂടെ സന്തോഷം പങ്കിട്ടും ഏറെ സമയം ചെലവഴിച്ചു.  മറ്റെല്ലാ പരിപാടികളും വൈകുന്നേരത്തേക്ക് മാറ്റിവച്ച് ഉച്ചയ്ക്ക് ശേഷവും അവിടെ തുടർന്നത് ശുശുഭവൻ അധികൃതർക്കും ഏറെ സന്തോഷമായി. ശുശുദിന സമ്മാനമായി കലക്ടറുടെ വകയായിരുന്നു എല്ലാവർക്കും ഉച്ചഭക്ഷണം. 

*ശിശുദിനാഘോഷം സംഘടിപ്പിച്ചു*

വനിതാ ശിശുവികസന വകുപ്പ് , ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് , കേരള ബാലാവകാശ സംരക്ഷണ കമ്മീഷൻ  എന്നിവരുടെ ആഭിമുഖ്യത്തിൽ   ആർട്ട് 14 ( തുല്യരായി തുല്യതക്കായി ) എന്ന പേരിൽ ശിശുദിനാഘോഷം  സംഘടിപ്പിച്ചു.  ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ എ. ഗീത  നിർവ്വഹിച്ചു.  കണിയാമ്പറ്റ ഗവ. ചിൽഡ്രൻസ് ഹോമിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌  കമല രാമൻ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.ഐ. ഷാജു, ജില്ലാ വനിതാ ശിശുവികസന ഓഫീസർ  ആഷ മോൾ ,  ചിൽഡ്രൻസ് ഹോം സൂപ്രണ്ട്   സൈദലവി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജീവനക്കാർ തുടങ്ങിയവർ  പങ്കെടുത്തു.  തുടർന്ന്  കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *