തിരുവനന്തപുരം : നിയമ സഭ പാസാക്കിയ ബില്ലിലെ സര്‍വകലാശാല അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരണ നിയമ ഭേതഗതിയില്‍ ഒപ്പിടാതെ ഗവര്‍ണര്‍ . സര്‍വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ അധികാരം കവരുന്നതാണോയെന്ന സംശയ നിവാരണം സര്‍ക്കാര്‍ വരുത്താത്ത സാഹചര്യത്തിലാണ് നിയമ സഭ പാസാക്കിയ ബില്ലിലെ സര്‍വകലാശാല അപ്പലേറ്റ് ട്രൈബ്യൂണല്‍ രൂപീകരണ നിയമ ഭേതഗതിയില്‍ ഗവര്‍ണര്‍ ഒപ്പിടാതിരുന്നത്.
ചാന്‍സലറേയും ഹൈക്കോടതിയേയും മറികടക്കാനാണോ വിരമിച്ച ജഡ്‌ജിമാരെ അപ്പലേറ്റ് ട്രൈബ്യൂണലായി നിയമിക്കുന്നതെന്ന ആശങ്ക പ്രകടിപ്പിച്ച ഗവര്‍ണര്‍ നിയമ -ഉന്നത വിദ്യാഭ്യാസ സെക്രട്ടറിമാരില്‍ നിന്ന് വിശദീകരണം തേടിയെങ്കിലും മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇതേ തുടര്‍ന്ന് ഫയലില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ഡല്‍ഹിക്കുപോയി .
സിറ്റിംഗ് ജില്ലാ ജഡ്‌ജിയുടെ പാനലില്‍ നിന്ന് ഹൈക്കോടതി ശുപാര്‍ശ ചെയയ്‌ുന്നവരെ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ നിയമിക്കണമെന്നാണ് 1974 മുതലുളള നിയമത്തിലുണ്ടായിരുന്നത്. എന്നാല്‍ വിരമിച്ച ജില്ല-ഹൈക്കോടതി ജഡ്‌ജിമാരെ ഈ സ്ഥാനത്തേക്ക് നിയമിക്കാമെന്ന ഭേതഗതിയാണ് ബില്ലിലൂടെ സര്‍ക്കാര്‍ കൊണ്ടുവന്നത്.
ഇതുവഴി വിരമിച്ച ജഡ്‌ജിമാരെ ഹൈക്കോടതി ശുപാര്‍ശയില്ലാതെ സര്‍ക്കാരിന് നേരിട്ട് നിയമിക്കാന്‍ സാധിക്കും. നിയമനം നടത്തിയശേഷം ഗവര്‍ണറുടെ അനുമതി തേടിയാല്‍മതിയാവും. ഇത് നിലവിലുളള നിയമത്തെ അട്ടിമറിക്കുന്നതിന് തുല്യമാവും
