റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അമേരിക്കയിൽ ഷോപ്പിങ് സെന്ററിൽ വെടിവയ്പ്; മലയാളി കൊല്ലപ്പെട്ടു

November 18, 2021 - 12:15 pm

വാഷിംഗ്ടൺ: : ടെക്‌സാസ് മെസ്‌ക്വിറ്റിലെ ഷോപ്പിങ് സെന്ററിലുണ്ടായ വെടിവെപ്പിൽ മലയാളി കൊല്ലപ്പെട്ടു. മെസ്‌ക്വിറ്റ് സിറ്റിയിലെ ഗാലോവെയിൽ ബ്യൂട്ടി സപ്ലൈ സ്റ്റോർ നടത്തിയിരുന്ന സാജൻ മാത്യൂസ് (56) ആണ് കൊല്ലപ്പെട്ടത്.

കടയിലേക്ക് അതിക്രമിച്ചു കയറിയ അക്രമി മോഷണ ശ്രമത്തിനിടെ കൗണ്ടറിൽ ഉണ്ടായിരുന്ന സാജനു നേരെ നിറയൊഴിക്കുകയായിരുന്നു. വെടിവെപ്പിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ൽ കുവൈത്തിൽ നിന്നാണ് അമേരിക്കയിൽ എത്തിയത്. ഡാലസ് പ്രസ്ബിറ്റിരിയൻ ഹോസ്പിറ്റലിലെ നഴ്സ് മിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.

മെസ്‌ക്വിറ്റിൽ ഈയിടെയാണ് വിക്ടോറിയ എന്ന പേരിൽ സാജൻ ബ്യൂട്ടി സപ്ലൈ സ്റ്റോർ ആരംഭിച്ചത്. സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റു ചെയ്തിട്ടില്ല. അക്രമിയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *