റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പിടിച്ചുപറിക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു

November 18, 2021 - 8:51 pm

കോഴിക്കോട്: പിടിച്ചുപറിക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതി സ്വയം കുത്തി പരുക്കേല്പിച്ചു. ആക്രമണത്തിൽ പൊലീസുകാർക്കും പരുക്കേറ്റു.

പിടികിട്ടാപ്പുള്ളിയാണ് ഷിജു. വിവിധ ജില്ലകളിൽ, പല കേസുകളിൽ പ്രതിയാണ് ഇയാൾ. ഇയാളെ പിടികൂടാൻ ശ്രമിച്ച ആറംഗ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഇയാൾ ആക്രമണം നടത്തിയത്. ഇതിൽ ഒരു പൊലീസുകാരൻ്റെ കാലിന് ഗുരുതര പരുക്കേറ്റു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രതിയും കൂട്ടാളികളും ശ്രമിച്ചത്. റോഡിൻ്റെ നടുക്ക് വാഹനം നിർത്തിയിട്ട് അതിനു മുകളിൽ കയറിനിന്ന് ഇയാൾ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ കൂട്ടം ചേർന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *