റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പ്രവാസി ഭദ്രത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

November 18, 2021 - 10:53 pm

എറണാകുളം: കോവിഡ് മഹാമാരി മൂലം തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്കായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച പ്രവാസി ഭദ്രത പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി.വി ശ്രീനിജൻ എം.എൽ.എ നിർവഹിച്ചു. നോർക്ക റൂട്ട്സ് കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 

കുറഞ്ഞത് രണ്ട് വർഷം പ്രവാസ ജീവിതം നയിച്ച 18 മുതൽ 60 വയസ്സുവരെ പ്രായമുള്ള സ്ത്രീ, പുരുഷ ഭേദമെന്യേ എല്ലാവരും പദ്ധതിക്ക് കീഴിലുള്ള ആനുകൂല്യങ്ങൾക്ക് അർഹരാണ്.  തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനായി പരമാവധി രണ്ട് ലക്ഷം രൂപവരെ  പലിശരഹിത വായ്പയായി നൽകും. ജില്ലയിൽ ഇതുവരെ 60 അപേക്ഷകളാണ് പദ്ധതിക്ക് ലഭിച്ചിട്ടുള്ളത്. പരിശോധകൾ പൂർത്തിയാക്കി 25 സംരംഭകർക്ക് ആദ്യഘട്ടത്തിൽ ധനസഹായം നൽകും.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ രഞ്ജിനി എസ്,  വടവുകോട് ബ്ലോക്ക് പഞ്ചായത്തംഗം ജൂബിൾ ജോർജ്, തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി. കെ. പ്രകാശൻ, കുടുംബശ്രീ മിഷൻ അസി. ജില്ലാ കോ-ഓഡിനേറ്റർ റെജീന ടി.എം എന്നിവർ പ്രസംഗിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *