അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: ദേശീയ തല പെയിന്റിംഗ് മത്സരം ഡിസംബർ 5ന്

November 20, 2021 - 5:37 pm

തൃശ്ശൂർ: ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി(ബി.ഇ.ഇ) നടത്തുന്ന ദേശീയ തലത്തിലുള്ള പെയിന്റിംഗ് മത്സരത്തിന്റെ ഭാഗമായി നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(എൻ ടി പി സി), എനർജി മാനേജ്‌മെന്റ് സെന്റർ(ഇ എം സി) കേരള എന്നിവയുടെ സഹകരണത്തോടെ സംസ്ഥാന തലത്തിൽ  പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 5 നാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കാൻ യു.പി. വിഭാഗം, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾ  http://www.bee-studentsaward.in/register എന്ന ലിങ്കിലൂടെ നവംബർ 30നകം രജിസ്റ്റർ ചെയ്യണം. സംസ്ഥാന തലത്തിൽ 1,2,3 സ്ഥാനക്കാർക്ക് യഥാക്രമം 50000, 30000, 20000  രൂപ സമ്മാനം നൽകും. പ്രോത്സാഹന സമ്മാനമായി പത്തു പേർക്ക് 7500 രൂപ വീതവും പങ്കെടുക്കുന്ന   വിദ്യാർത്ഥികൾക്കെല്ലാം സർട്ടിഫിക്കറ്റും നൽകും. ഫോൺ: 9496469483  9847459297, 9447639262, 9496346745

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *