റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി

November 21, 2021 - 1:53 pm

സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകളിൽ അധ്യാപികമാർക്ക് പ്രത്യേക വസ്ത്രം നിഷ്‌കർഷിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യാപികമാർ പ്രത്യേക വസ്ത്രം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സ്‌കൂളുകൾക്ക് അധികാരമില്ലന്നും അദ്ദേഹം കൂട്ടിചേർത്തു. ഔദ്യോഗിച്ച ഫെയസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം വ്യക്ത്മാക്കിയത്. പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരുമെന്നും പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അധ്യാപികമാർ പ്രത്യേക വേഷം ധരിച്ചു വരണമെന്ന് നിഷ്‌കർഷിക്കാൻ സർക്കാർ പരിധിയിൽ വരുന്ന സ്‌കൂളുകൾക്ക് അധികാരമില്ല. ബോയ്‌സ് സ്‌കൂൾ, ഗേൾസ് സ്‌കൂൾ തുടങ്ങിയവ തുടരണമോ എന്നകാര്യത്തിൽ സമൂഹത്തിൽ ചർച്ച ഉയർന്നു വരേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക് ലിംഗ തുല്യത ഉറപ്പ് വരുത്തുന്ന യൂണിഫോം കൊണ്ടു വരുന്നതിനെ വിദ്യാഭ്യാസവകുപ്പ് പിന്തുണക്കുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പരിഷ്‌കാരം കൊണ്ടു വരും. മാറുന്ന ലോകത്തെ തുറന്നു കാട്ടുന്ന രീതിയിലാകും പുതിയ പാഠ്യപദ്ധതി. പാഠ്യപദ്ധതിയിൽ ലിംഗ സമത്വം ഉറപ്പു വരുത്തും. മനുഷ്യന്റെ മുഖവും മണ്ണിന്റെ മണവും തിരിച്ചറിയുന്ന വിദ്യാഭ്യാസ സമ്പ്രദായം ആണ് വേണ്ടത്. മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *