റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കടലില്‍ കുളിക്കുന്നതിനിടെ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

November 23, 2021 - 8:43 am

എലത്തൂര്‍ : സുഹൃത്തുക്കളുമൊത്ത്‌ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പുതിയങ്ങാടി പറമ്പത്ത്‌ റഫീക്കിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (11) ആണ്‌ പളളിക്കണ്ടി ഭാഗത്ത്‌ കടലില്‍ മുങ്ങിമരിച്ചത്‌.പുതിയങ്ങാടി ബിഇഎം സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്‌.

2021 നവംബര്‍ 22 തിങ്കളാഴ്‌ച വൈകിട്ട്‌ നാലുമണിയോടെ മറ്റുനാല്‌ സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ കുളിക്കുകയായിരുന്നു. തിരമാലയില്‍ പെട്ട അഞ്ചുപേരും കടല്‍ തീരത്തേക്ക ഒഴുകിയെത്തിയെങ്കിലും ഹക്കിം ചുഴിയില്‍പെട്ട്‌ കലില്‍ മുങ്ങുകയായിരുന്നു.

മറ്റുകുട്ടികള്‍ ബഹളം വച്ചതിനെ തുടര്‍ന്ന്‌ സമീപ വാസികള്‍ കടലില്‍ചാടി തെരച്ചില്‍ നടത്തി.തുടര്‍ന്ന് തീരസംരക്ഷണ സേനയും ഫയര്‍ യൂണിറ്റും സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട്‌ വൈകിട്ട് ഏഴുമണിയോടെയാണ് മൃതദേഹം കണ്ടെത്താനായത്‌. സഹോദരങ്ങള്‍ : മുഹമ്മ്‌ യാസിന്‍, ഹാദിയ.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *