റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒടുവിൽ അനുപമ കുഞ്ഞിനെ കണ്ടു

November 23, 2021 - 7:05 pm

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ അമ്മ അനുപമ കുഞ്ഞിനെ കണ്ടു. തിരുവനന്തപുരത്തെ നിർമല ശിശുഭവനിലെത്തിയാണ് അനുപമയും അജിത്തും കുഞ്ഞിനെ കണ്ടത്. ഒരു വർഷത്തിന് ശേഷം നടന്ന വൈകാരികമായ കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു.

കുഞ്ഞിനെ കണ്ടതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പിരിയാൻ തോന്നുന്നില്ലെന്നും കുഞ്ഞിനെ കണ്ട ശേഷം അനുപമ മാധ്യമങ്ങളോട് പറഞ്ഞു.
“കുഞ്ഞിനെ നല്ല രീതിയിൽ നോക്കുന്നുണ്ട് അവർ. പെട്ടെന്ന് കുഞ്ഞിനെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു” അനുപമ പറഞ്ഞു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *