റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ

November 23, 2021 - 7:56 pm

ന്യൂഡല്‍ഹി: പാന്‍ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാന്‍ അസാധുവായാല്‍ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവില്‍ പാന്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022 മാര്‍ച്ച് 31 ആണ്. കഴിഞ്ഞ സെപ്തംബറിലാണ് ഒടുവില്‍ ആറുമാസത്തേക്കുകൂടി സമയം നീട്ടിനല്‍കിയത്. എസ്എംഎസ് വഴിയോ ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയോ പാന്‍ ആധാറുമായി ലിങ്ക്ചെയ്യാം. 12 അക്ക ആധാര്‍ നമ്പര്‍, 10 അക്ക പാന്‍ നമ്പര്‍ എന്നിവ ടൈപ്പ് ചെയ്യുക. രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ നിന്ന് 567678 അല്ലെങ്കില്‍ 56161 നമ്പറിലേക്ക് അയക്കുക. മറുപടി ലഭിക്കും. ഇതിന് പുറമേ സൈറ്റ് വഴിയും ലിങ്ക് ചെയ്യാം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *