റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സിഖ് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന; കങ്കണ റണാവത്തിനെതിരെ കേസ്

November 24, 2021 - 11:09 am

മുംബൈ: കർഷകസമരത്തിന്റെ പശ്ചാത്തലത്തിൽ സിഖ് മതവിഭാഗക്കാർക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയതിന് ബോളീവുഡ് താരം കങ്കണ റണാവത്തിനെതിരെ മഹാരാഷ്ട്ര പോലീസ് കേസെടുത്തു. മുംബൈയിലെ സബർബൻഘർ പോലീസ് സ്റ്റേഷനിലാണ് കങ്കണയുടെ പേരിൽ എഫ്.ഐ.ആർ രജിസ്ടർ ചെയ്തിരിക്കുന്നത്.

മതവികാരം വ്രണപ്പെടുത്തുന്നതിനെതിരെയുള്ള ഐ.പി.സി 295 എ വകുപ്പ് പ്രകാരമാണ് സിഖ് ഗുരുദ്വാര കമ്മറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കങ്കണയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *