റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുറുപ്പ് കാർ വിവാദത്തിൽ മല്ലു ട്രാവലർക്ക് മറുപടിയുമായി കുറുപ്പിന്റെ അണിയറപ്രവർത്തകർ

November 24, 2021 - 11:55 am

കുറുപ്പ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സിനിമയുടെ പോസ്റ്റർ പതിപ്പിച്ച കാർ രംഗത്തിറക്കിയതിനെ വിമർശിച്ചുകൊണ്ട് മല്ലു ട്രാവലർ രംഗത്തു വന്നിരുന്നു. എന്നാൽ ഈ വിവാദത്തിൽ ഇപ്പോൾ മല്ലു ട്രാവലർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കുറുപ്പ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ.

മല്ലു ട്രാവലറിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കാറിൽ സ്റ്റിക്കർ ഒട്ടിച്ചു നിരത്തിലിറക്കിയത് നിയമപ്രകാരം പണംനൽകി കൊണ്ടാണെന്നും പാലക്കാട് ആർടിഒ ഓഫീസിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊണ്ടാണ് വാഹനം റോഡിലിറക്കിയത് എന്നുമാണ് കുറുപ്പിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പഠിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമയ്ക്കുവേണ്ടി ഇത്തരമൊരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാവണമെന്നുമാണ് മല്ലു ട്രാവൽ പറഞ്ഞിരുന്നത്. തന്റെ വിമർശനം സിനിമക്കെതിരെ അല്ല എന്നും നിയമലംഘനത്തിനെതിരെ ആണെന്നും മല്ല ട്രാവലർ ചൂണ്ടിക്കാണിച്ചിരുന്നു.

പ്രൈവറ്റ് വാഹനങ്ങളിൽ നിയമപ്രകാരം മുൻകൂട്ടി അനുവാദം വാങ്ങിയോ ഫീസ് അടച്ചോ സ്റ്റിക്കർ ചെയ്യാൻ അനുമതി ഇല്ലെന്നാണ് മല്ലു ട്രാവലർ പറഞ്ഞത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *