റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഫിയ പർവീനിന്റെ ആത്മഹത്യയിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്

November 24, 2021 - 3:08 pm

ആലുവ: ആലുവയിൽ സ്ത്രീധന പീഡനത്തെതുടർന്ന് മോഫിയ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. ആലുവ റൂറൽ എസ് പി നാലാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണം.

അതേസമയം മോഫിയയുടെ മരണത്തിൽ ഡിവൈഎസ്പി ക്ക് റിപ്പോർട്ട് കൈമാറി. ഭർത്താവ്, മാതാപിതാക്കൾ, ആലുവ സി ഐ എന്നിവരുടെ പങ്ക് സംബന്ധിച്ച റിപ്പോർട്ടാണ് ഡിവൈഎസ്പി കൈമാറിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഐ സുധീറിനെതിരെ നടപടി ഉണ്ടായേക്കും.

സുധീറിനെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *