റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവും

November 25, 2021 - 10:13 am

ന്യൂഡല്‍ഹി: ഡിസംബര്‍ അവസാനത്തോടെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധരണ നിലയിലാവുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം.കോവിഡ് വ്യാപനത്തേത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ നിര്‍ത്തിവച്ച സര്‍വീസുകളെല്ലാം പൂര്‍വസ്ഥിതിയിലാക്കും. നിലവില്‍ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് എയര്‍ ബബിള്‍ സംവിധാനത്തിലാണു രാജ്യാന്തര സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ഇരുപത്തഞ്ചോളം കരാറുകളാണു നിലവില്‍ ഇന്ത്യക്കുള്ളത്. പുതിയ കോവിഡ് തരംഗസാധ്യത കൂടി കണക്കിലെടുത്താകും രാജ്യാന്തര വിമാന സര്‍വീസുകള്‍ പൂര്‍വസ്ഥിതിയിലാക്കുകയെന്നു കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതും കണക്കിലെടുക്കേണ്ടതുണ്ട്. ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞമാസം മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. രാജ്യാന്തര സര്‍വീസുകള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ 15 മുതല്‍ ഇന്ത്യ ടൂറിസ്റ്റ് വിസകളും അനുവദിച്ചുതുടങ്ങി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *