റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദത്ത് വിവാദം; ഷിജു ഖാന് തെറ്റ് പറ്റിയെന്ന് കരുതുന്നില്ല; കുറ്റം തെളിയും വരെ പിന്തുണയെന്ന് ആനാവൂർ നാഗപ്പൻ

November 25, 2021 - 12:33 pm

തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ശിശുക്ഷേമ സമിതിക്കോ ഷിജു ഖാനോ വീഴ്ച പറ്റിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമവിരുദ്ധമായി അവരെന്തെങ്കിലും ചെയ്‌തെന്ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കാതെ അവരെ കുറ്റക്കാരെന്ന് പറയാന്‍ സാധിക്കില്ലെന്നും, തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കോടതിയില്‍ തെളിയുന്നത് വരെ പാര്‍ട്ടി അദ്ദേഹത്തിന് എല്ലാ വിധത്തിലുള്ള പിന്തുണയും നല്‍കുമെന്നും ആനാവൂര്‍ നാഗപ്പന്‍ കൂട്ടിച്ചേര്‍ത്തു.

‘കുഞ്ഞിനെ നിയമപരമായി ദത്ത് നല്‍കുന്നതിന് മുമ്പുവരെ ശിശുക്ഷേമ സമിതിക്ക് മുമ്പില്‍ യാതൊരു പരാതിയും ഉണ്ടായിരുന്നില്ല. നിയമപരമായി ദത്ത് കൊടുത്തതിന് ശേഷം കോടതി മുഖേനയായിരിക്കും നടപടികള്‍. ശിശുക്ഷേമ സമിതിയുടെ ഭാഗത്ത് നിന്നും നിയമവിരുദ്ധമായി യാതൊന്നും നടന്നിട്ടില്ലെന്നാണ് വിശ്വസിക്കുന്നത്.’ അദ്ദേഹം പറയുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *