പത്തനംതിട്ട: ക്ഷീരവികസന വകുപ്പിന്റെ ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി വിഷയത്തില്‍ രണ്ട് ദിവസത്തെ ക്ലാസ് റൂം പരിശീലന പരിപാടി ഡിസംബര്‍ മൂന്നിനും നാലിനും ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസനകേന്ദ്രത്തില്‍ നടത്തും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരും സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലത്തില്‍ പങ്കെടുക്കുന്ന ക്ഷീരകര്‍ഷകര്‍ക്ക് അര്‍ഹമായ ടിഎയും ഡിഎയും ഉണ്ടായിരിക്കും. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരം അഞ്ചിന് മുമ്പായി 8075028868, 9947775978, 04762698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. പങ്കെടുക്കുന്നവര്‍ ആധാര്‍കാര്‍ഡ്, കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം.
