കാസർകോട് : കർണാടകയിൽ നിന്ന് കടത്തികൊണ്ടുവന്ന 125 കിലോ കഞ്ചാവ് പിടികൂടി. കാസർകോട് ആദൂരിൽ വെച്ചാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയിലും സീറ്റിലുമായി 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാസർകോട് ബദിര സ്വദേശി സുബൈറിനെ പോലീസ് അറസ്റ്റ് ചെയതു. കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
കർണാടകത്തിലെ മടിക്കേരിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ 2021 നവംബർ 27ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ആദൂർ ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്.
കാറിന്‍റെ ഉടമസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കർണാടകത്തിൽ നിന്ന് റോഡ് മാർഗം കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത് വർധിച്ചതായാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്. ഈ സാഹചര്യത്തിൽ പൊലീസും എക്സൈസും കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്
