റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ്

November 29, 2021 - 9:56 pm

കാണ്‍പൂര്‍: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് സമനിലയിലാക്കി ന്യൂസിലന്റ്. ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് ചെറുത്ത് നില്‍പ്പാണ് മല്‍സരം സമനിലയിലാക്കിയത്. ജയിക്കാന്‍ 284 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്റ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുത്ത് മല്‍സരം സമനിലയിലാക്കുകയായിരുന്നു. അവസാന വിക്കറ്റ് കൂട്ടുകെട്ടില്‍ സന്ദര്‍ശകരുടെ രചിന്‍ രവീന്ദ്ര(18), അജാസ് പട്ടേല്‍(2) എന്നിവര്‍ പിടിച്ചുനിന്നാണ് കിവികള്‍ക്ക് സമനില നല്‍കിയത്. അവസാന ഒമ്പത് ഓവറുകളില്‍ ഇന്ത്യക്ക് ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് വീഴ്ത്താനായില്ല.
അശ്വിന്‍, ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവരടങ്ങിയ ബൗളിങ് നിരയ്ക്ക് ന്യൂസിലന്റിന്റെ അവസാന വിക്കറ്റ് വീഴ്ത്താനായില്ല. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ നിര്‍ണ്ണായകമാവേണ്ട വിലപ്പെട്ട പോയിന്റാണ് ഇന്ത്യ ഇന്ന് നഷ്ടപ്പെടുത്തിയത്. അഞ്ചാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഇന്ത്യ ജയമുറപ്പിച്ചതായിരുന്നു. ഒരു വേള സ്‌കോര്‍ 155-9 എന്ന നിലയിലായിരുന്നു. എന്നാല്‍ ഒരു വിക്കറ്റിനായി ആതിഥേയര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നടന്നില്ല. ഒടുവില്‍ ജയിക്കേണ്ട മല്‍സരം ഇന്ത്യ സമനില വഴങ്ങി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് മുംബൈയില്‍ നടക്കും.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *