റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പത്തനംതിട്ടയില്‍ പുതിയ കോള്‍ഡ് സ്‌റ്റോറിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും

November 30, 2021 - 7:11 pm

പത്തനംതിട്ട മില്‍മ ഡെയറിയില്‍ നിര്‍മിച്ച പുതിയ കോള്‍ഡ് സ്‌റ്റോറിന്റെ ഉദ്ഘാടനം ഡിസംബര്‍ രണ്ടിന് ഉച്ചകഴിഞ്ഞ് 2.30 ന് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ആര്‍.കെ.വി.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ മുതല്‍മുടക്കിലാണ് കോള്‍ഡ് സ്‌റ്റോര്‍ നിര്‍മ്മാണം നടന്നത്. 

പത്തനംതിട്ട ഡെയറി പ്ലാന്റ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം റോബിന്‍ പീറ്റര്‍, കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *