റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന്

November 30, 2021 - 7:47 pm

എനർജി മാനേജ്‌മെന്റ് സെന്റർ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ ഊർജസംരക്ഷണ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 1ന് നടക്കും. തിരുവനന്തപുരം വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സ് ഹാളിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യ പ്രഭാഷണം നടത്തും. മേയർ ആര്യരാജേന്ദ്രൻ മുഖ്യാതിഥിയാകും. കെഎസ്ഇബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബി അശോക് വിഷയാവതരണം നടത്തും. ഊർജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാർ സിൻഹ സ്വാഗതം ആശംസിക്കും. വാർഡ് കൗൺസിലർ പാളയം രാജൻ, ചീഫ് ഇലക്ട്രികൽ എഞ്ചിനീയർ വി. സി അനിൽകുമാർ, ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.
പക്ഷാചരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് ലൈബ്രറികൗൺസിലുമായി സഹകരിച്ച്  ലൈബ്രറി പ്രവർത്തകർക്കായി രാവിലെ 10.30 മുതൽ ഊർജ സംരക്ഷണ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.

ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണം മുൻനിർത്തി ‘Go Electric’ എന്ന ആശയം മുൻനിർത്തിയാണ് ഡിസംബർ ഒന്നു മുതൽ 14 വരെ ഇ.എം.സി ഈ വർഷത്തെ ഊർജ സംരക്ഷണ പക്ഷാചരണം സംഘടിപ്പിക്കുന്നത്. പക്ഷാചരണ പരിപാടിയുടെ ഭാഗമായി സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമുള്ള ഊർജ്ജസംരക്ഷണ അവാർഡ് ദാനം, ശിൽപ്പശാലകൾ, സെമിനാറുകൾ, റാലികൾ, ഒപ്പു ശേഖരണക്യാമ്പയിനുകൾ, മീഡിയ ക്യാമ്പയിനുകൾ, വിദ്യാർത്ഥികൾക്കായുള്ള ചിത്ര രചനമത്സരം തുടങ്ങിയവയും നടത്തുന്നുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *