റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആഫ്രിക്കയ്ക്ക് മുന്നേ ഒമിക്രോണ്‍ യൂറോപ്പില്‍; വെളിപ്പെടുത്തലുമായി ഡച്ച് ആരോഗ്യവകുപ്പ്

December 1, 2021 - 10:40 am

നെതര്‍ലാന്റ്‌സ്: ഒമിക്രോണ്‍ വകഭേദം ആഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പേ യൂറോപ്പിലാണ് കണ്ടെത്തിയതെന്ന് ഡച്ച് ആരോഗ്യവകുപ്പ്.

നവംബര്‍ 19,23 തീയ്യതികളില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് എന്‍വയോണ്‍മെന്റ് അറിയിച്ചു.

ആഫ്രിക്കയില്‍ ഒമിക്രോണ്‍ കണ്ടെത്തുന്നതിന് മുന്നെ എങ്ങനെയാണ് യൂറോപ്പില്‍ അസുഖം എത്തിയത് എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

ഒമിക്രോണിന്റെ ഉത്ഭവം ആഫ്രിക്കയിലാണെന്ന് കരുതി ലോകരാജ്യങ്ങള്‍ ദക്ഷിണാഫ്രിക്കയ്ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, രോഗം സ്ഥിരീകരിച്ചവര്‍ ഒരു ലക്ഷണവും ഇല്ലാത്തവരോ അല്ലെങ്കില്‍ ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരോ ആയിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പൊതുജനാരോഗ്യ വിഭാഗം അറിയിച്ചിരുന്നു.

എന്നാല്‍, വിദേശത്ത് പോവുകയോ നാട്ടില്‍ മാറ്റാരുമായി സമ്പര്‍ക്കമില്ലാതിരുന്ന യുവാവിന് ജര്‍മനിയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ലാ റിയൂനിയന്‍ ദ്വീപിലും സ്‌കോട്ട്‌ലന്‍ഡിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *