ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചൻ അവതാരകനായി എത്തുന്ന ഇന്ത്യയിലൊട്ടാകെ ആരാധകരുള്ള ടെലിവിഷൻ പ്രോഗ്രാം ആണ് കോൻ ബനേഗാ ക്രോർപതി (കെ ബി സി ). ഈ ഷോയുടെ ആയിരം എപ്പിസോഡുകൾ പിന്നിട്ടു.
കെ ബി സി യുടെ പുതിയ എപ്പിസോഡിൽ ബച്ചന്റെ മകൾ ശ്വേത ബച്ചനും ചെറുമകൾ നവ്യ നവേലിയെയും അതിഥികളായി എത്തുന്നു. ഇവർക്കു പുറമേ അമിതാബച്ചന്റെ ഭാര്യയും അഭിനേത്രിയുമായ ജയാബച്ചന്റെ വീഡിയോ കോൺഫ്രൻസ് വഴി എപ്പിസോഡിൽ പങ്കെടുക്കുന്നുണ്ട്. ഈ എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
അമിതാഭ് ബച്ചനെ ജയബച്ചൻ നിർത്തി പൊരിക്കുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. ബച്ചനെ കുറിച്ച് തനിക്കുള്ള പരാതികളും അഭിപ്രായങ്ങളും ഈ വീഡിയോയിൽ ജയബച്ചൻ രസകരമായി പറയുന്നു. ബച്ചൻ തന്റെ കോളുകൾ ഒന്നും എടുക്കാറില്ല എന്ന ജയ ബച്ചന്റെ പരാതിക്ക് ഇന്റർനെറ്റിന്റെ പ്രശ്നങ്ങളാണ് അതിനൊക്കെ കാരണമെന്ന് അമിതാബച്ചൻ മറുപടി പറയുന്നത് വീഡിയോയിൽ കാണാം.
ബച്ചന്റെ മറുപടി കേട്ടപ്പോൾ ജയബച്ചനെ പിന്തുണക്കാൻ എത്തിയത് ശ്വേതാ ബച്ചൻ ആയിരുന്നു. നെറ്റ് നേരാംവണ്ണം കിട്ടിയില്ലെങ്കിലും ബച്ചൻ സോഷ്യൽ മീഡിയയിൽ പടം ഇടുന്നുണ്ടെന്നും ട്വിറ്റ് ചെയ്യുന്നുണ്ടെന്നുമാണ് ശ്വേതാ പറഞ്ഞത്.
ഇതിനു പുറകെ കൊച്ചുമകൾ നവ്യ നവേലിയും ബച്ചനോട് ഒരു ചോദ്യം ചോദിച്ചു. പാർലറിൽ നിന്ന് മടങ്ങുമ്പോൾ ജയബച്ചനോട് സുന്ദരിയാണെന്ന് പറയുമ്പോൾ ശരിക്കും സത്യമാണോ ആ പറയുന്നത് എന്നാണ് കൊച്ചു മകളുടെ ചോദ്യം. ഇതിനു മറുപടിയായി ജയ നീ സുന്ദരിയാണ് എന്നാണ് ബച്ചൻ നൽകിയത്. ആ മറുപടികേട്ടപ്പോൾ നിങ്ങൾ കള്ളം പറയുമ്പോൾ നിങ്ങൾക്ക് ഭംഗി ഇല്ല എന്നാണ് ജയബച്ചൻ പറഞ്ഞത്.
