അറിയിപ്പുകള്‍
ന്യൂസ് ഡെസ്ക്

എഫ്. ആർ. പി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

December 2, 2021 - 10:35 pm

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജിൽ നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്. ആർ. പി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി / തത്തുല്യ കോഴ്‌സും ഐ.ടി.ഐയിൽ (മെഷിനിസ്റ്റ്, ഫിറ്റർ, പ്ലാസ്റ്റിക് പ്രൊസസ്സിംഗ് ഓപ്പറേറ്റർ, ഫൗൺറി മാൻ, ടൂൾ & ഡൈമേക്കർ (ജിഗ്‌സ് ആന്റ് ഫിക്‌സ്‌ച്ചേർസ്), ടൂൾ & ഡൈമേക്കർ (ഡൈസ് & മോൾഡ്)  എന്നീ ട്രേഡുകൾ പാസായവരോ റ്റി.എച്ച്.എസ്.എൽ.സിയിൽ ഫിറ്റിംഗ്/ കാർപെന്ററി/ ടർണിംഗ് ട്രേഡ് പാസായവരോ ആയിരിക്കണം.  അപേക്ഷഫോം 60 രൂപ (എസ്.എസി, എസ്. റ്റി വിഭാഗക്കാർക്ക് 30 രൂപ) നിരക്കിൽ സെൻട്രൽ പോളിടെക്‌നിക് കോളേജ് ഓഫീസിൽ നിന്നും ലഭിക്കും.  ഉയർന്ന പ്രായപരിധി 25 വയസ്സ്.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകിട്ട് നാല് മണി.  കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in.  ഫോൺ: 0471-2360391.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *