റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലഹരിക്കെതിരെ ശക്തമായ നടപടി ആവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

December 2, 2021 - 10:52 pm

ലഹരി ഉത്പന്നങ്ങളുടെ ലഭ്യത കുറയ്ക്കാന്‍ വാര്‍ഡ്  സമിതികളുടെ നേതൃത്വത്തില്‍ ജനകീയ ഇടപെടലുകള്‍ ശക്തമാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ ചേര്‍ന്ന വിമുക്തി ജില്ലാ മിഷന്‍ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വിമുക്തി ജില്ലാ മിഷന്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.  

കഞ്ചാവുപോലെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരെ ജില്ലയിലെ സ്‌കൂളുകള്‍, കോളജുകള്‍ കേന്ദ്രീകരിച്ച് ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരി ഒരു സമൂഹ വിപത്താണെന്നും ജില്ലയിലെ ലഹരി മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് ജില്ലയെ ലഹരിവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.  എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ ഷൈന്‍, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ബി.വേണുഗോപാലക്കുറുപ്പ്, ഡി.ഇ.ഒ എം.എസ് രേണുകാ ഭായി, ജില്ലാ ട്രഷറി ഓഫീസര്‍ ബി.ജലീല, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍ കുമാര്‍, ഭേഷജം പ്രസന്നകുമാര്‍, വിമുക്തി ജില്ലാ മാനേജര്‍ എസ്.സുനില്‍കുമാരപിള്ള, അഗാപെ ഡയറക്ടര്‍ ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *