കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് ക്ഷേമനിധി കമ്മിറ്റി അംഗങ്ങളുടെ മക്കളിൽ പ്ലസ്ടുവിന് എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ച വിദ്യാർഥികൾക്ക് എൻഡോവ്മെന്റ് നൽകുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഏഴിനു വൈകിട്ട് നാലിന് പ്രസ് ക്ലബ് ഹാളിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി. മുഖ്യാതിഥിയാകും
