കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയില്‍ നടപ്പാക്കുന്ന പച്ചക്കറി വികസന പദ്ധതിയുടെ നടീല്‍ ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 8.15 ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷനാകും. ചടങ്ങില്‍ മാതൃകാ കര്‍ഷകനായി തിരഞ്ഞെടുത്ത നെല്ലിക്കുന്നിലെ എന്‍.ബി.പത്മനാഭനെ മന്ത്രി ആദരിക്കും. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം.മുനീര്‍ കാര്‍ഷിക ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. കൃഷി വകുപ്പ് ഡയറക്ടര്‍ സുഭാഷ് ടി.വി റിപ്പോര്‍ട്ട് അവതരിപ്പിക്കും.
