റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു: യു.എസ്-സൗദി എണ്ണപ്പോരിന് താല്‍ക്കാലിക വിരാമം

December 4, 2021 - 10:38 am

ന്യൂയോര്‍ക്ക്: പുതിയ കോവിഡ് വകഭേദ ഭീഷണി എണ്ണ ആവശ്യകത കുറച്ചെങ്കിലും ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഉയര്‍ന്ന എണ്ണവിലയെച്ചൊല്ലിയുള്ള യു.എസ്- സൗദി അറേബ്യ പോരിന് താല്‍ക്കാലിക വിരാമം. ജനുവരി മുതല്‍ ഉല്‍പാദനത്തില്‍ പ്രതിദിനം നാലുലക്ഷം ബാരല്‍ കൂട്ടാന്‍ റഷ്യയും സൗദ്യ അറേബ്യയും നയിക്കുന്ന ഒപെക് കാര്‍ട്ടെല്‍ തീരുമാനിച്ച് വിപണികളെ അമ്പരിപ്പിക്കുകയായിരുന്നു.അതേസമയം സാഹചര്യങ്ങള്‍ മാറുന്നപക്ഷം തങ്ങളുടെ മന്ത്രിമാര്‍ ഏതുനിമിഷവും യോഗം ചേര്‍ന്ന് തീരുമാനം മാറ്റിയേക്കുമെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.എണ്ണവില പിടിച്ചുകെട്ടാന്‍ കരുതല്‍ ശേഖരം വിപണിയിലെത്തിക്കാന്‍ യു.എസ്. പ്രസിഡന്റ് ജോ െബെഡനും തിരിച്ചടിച്ച് ഒപെക് കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ആഴ്ചകളോളം നീണ്ട യു.എസ്.-സൗദി പോരി നൊടുവിലാണ് സമവായം ഉരുത്തിരിഞ്ഞത്. ഒരാഴ്ചയായി ഗള്‍ഫില്‍ ഉണ്ടായിരുന്ന യു.എസ്. പ്രതിനിധിസംഘത്തിന്റെ നിരന്തരചര്‍ച്ചകള്‍ക്കൊടുവിലാണ് ഒപെക് തീരുമാനം. എണ്ണനയത്തിനപ്പുറം മേഖലയില്‍ സമൂലമാറ്റങ്ങള്‍ക്കു വഴിവയ്ക്കുന്ന ചര്‍ച്ചയെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.

യു.എസിന്റെ മുഖ്യ ഊര്‍ജ നയതന്ത്രപ്രതിനിധി അമോസ് ഹോച്ചെസ്െറ്റെന്‍, രാജ്യാന്തര സാമ്പത്തികവുമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിങ് എന്നിവര്‍ പ്രതിനിധിസംഘത്തിലുണ്ടായിരുന്നു.ഒപെക് തീരുമാനം സ്വാഗതം ചെയ്ത യു.എസ്, സൗദി അറേബ്യയുടെ കാര്യം എടുത്തുപറഞ്ഞു. ഒപെക് തീരുമാനം പുറത്തുവന്നതിനു പിന്നാലെ 4.6 ശതമാനത്തോളം വിലയിടിഞ്ഞ ആഗോള എണ്ണവിലമാനദണ്ഡമായ ബ്രെന്റ് ക്രൂഡ് പക്ഷേ തിരിച്ചുകയറി. 2.3% വില ഉയര്‍ന്ന് ബാരലിന് 70.48ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *