റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഡല്‍ഹിയില്‍ 12 പേര്‍ക്കും രാജസ്ഥാനില്‍ ഒന്‍പതുപേര്‍ക്കും ഒമിക്രോണ്‍ബാധയെന്നു സംശയം.

December 4, 2021 - 10:48 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ 12 പേര്‍ക്കും രാജസ്ഥാനില്‍ ഒന്‍പതുപേര്‍ക്കും ഒമിക്രോണ്‍ബാധയെന്നു സംശയം. കഴിഞ്ഞ ദിവസങ്ങളില്‍ വിദേശങ്ങളില്‍നിന്നു രാജ്യത്തെത്തിയവരാണ് ഇവര്‍. ജനിതകശ്രേണീകരണത്തിനായി അയച്ചിരിക്കുന്ന സ്രവസാമ്പിളുകളുടെ പരിശോധനാഫലത്തിനായുള്ള കാത്തിരിപ്പിലാണ് അധികൃതര്‍.ഡല്‍ഹിയില്‍ സംശയനിഴലിലുള്ള 12 പേരും ലോക് നായക് ജയ്പ്രകാശ് ആശുപത്രിയില്‍ ചികിത്സയിലാണ്. എട്ടുപേരെ വ്യാഴാഴ്ചയും നാലുപേരെ ഇന്നലെയുമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേര്‍വീതം യു.കെയില്‍നിന്നും ഫ്രാന്‍സില്‍നിന്നും എത്തിയവരാണ്. ശേഷിക്കുന്നവര്‍ ടാന്‍സാനിയയില്‍നിന്നും ബെല്‍ജിയത്തില്‍നിന്നും വിമാനമിറങ്ങിയവരാണ്. ഒരാള്‍ക്കു നേരിയ പനിയുണ്ടെന്നതൊഴികെ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരു കുടുംബത്തിലെ ഒന്‍പതുപേരാണ് രാജസ്ഥാനിലെ ജയ്പുരില്‍ ഒമിക്രോണ്‍ നിഴലില്‍ കഴിയുന്നത്. ഇവരില്‍ നാലുപേര്‍ കഴിഞ്ഞദിവസം ദക്ഷിണാഫ്രിക്കയില്‍നിന്ന് എത്തിയവരാണ്. ഇവരടക്കം കുടുംബത്തിലെ 14 പേരെ പ്രാഥമിക പരിശോധനയ്ക്കു വിധേയരാക്കിയിരുന്നു.ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയവരും മറ്റ് അഞ്ചുപേരും കോവിഡ് പോസിറ്റീവായി.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *