റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട: തുല്യതാ പഠിതാക്കളെ ആദരിച്ച് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത്

December 5, 2021 - 7:44 pm

പത്തനംതിട്ട: ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി സാക്ഷരതാ മിഷന്‍ മുഖേന നടപ്പാക്കിയ പത്താംതരം – പ്ലസ് ടു തുല്യതാ പഠന പദ്ധതിയില്‍ ഉന്നത വിജയം നേടിയ പഠിതാക്കളെ ആദരിച്ചു. വിജയോത്സവം – 2021 എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. വിജയികളെയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്ലോക്ക് തല സാക്ഷരതാ പ്രേരക്മാരായ ശ്രീകുമാരി, അനിതകുമാരി എന്നിവരെയും ആദരിച്ചു. 
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സാലി ലാലുപുന്നക്കാട്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ആതിര ജയന്‍, ഡിവിഷന്‍ അംഗങ്ങളായ വി.ജി. ശ്രീവിദ്യ, കെ.ആര്‍.അനീഷ, ജിജി ചെറിയാന്‍ മാത്യു, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടോജോ ജേക്കബ്, ബി.ഡി.ഒ സി.പി. രാജേഷ് കുമാര്‍, ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അംബി രാജ് പത്മനാഭന്‍, ബ്ലോക്ക് തല സാക്ഷരതാ പ്രേരക് ശ്രീകുമാരി  എന്നിവര്‍ പ്രസംഗിച്ചു. ഉന്നത വിജയികളായ പ്രവീണ്‍ എസ്. പിള്ള, സീമ തങ്കച്ചന്‍, സിന്ധു ചന്ദ്രന്‍, സി.റ്റി. മിനി, കെ.എന്‍. ഉത്തര, ഹേമമാലിനി എന്നിവരും കുടുംബാംഗങ്ങളും അവരുടെ അനുഭവങ്ങള്‍ പങ്ക് വച്ചു. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *