റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സെക്കന്റില്‍ 7,300 ഘനയടി വെള്ളം പുറത്തേക്ക്: മുല്ലപെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ തുറന്നു

December 5, 2021 - 8:28 pm

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കൂട്ടി. ഒരു സെക്കന്റില്‍ 7,300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം. വൈകുന്നേരം അഞ്ച് മണി മുതലാണ് തമിഴ്നാട് ഷട്ടറുകള്‍ തുറന്നുതുടങ്ങിയത്. അഞ്ച് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതവും നാല് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതവുമാണ് തുറന്നിരിക്കുന്നത്. ആദ്യം 60 സെന്റീമീറ്റര്‍ വീതം തുറന്ന ഷട്ടറുകളാണ് ജിലനിരപ്പ് ക്രമീകരിക്കുന്നതിനായി 90 സെന്റീമീറ്ററാക്കി ഉയര്‍ത്തിയത്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതും നീരൊഴുക്ക് വര്‍ധിച്ചതുമാണ് ജലനിരപ്പ് ക്രമാതീതമായി ഉയരാനുള്ള കാരണം. പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ അറിയിച്ചു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *