റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമ്മുട്ടിയുടെ നൻപകൽ നേരത്ത് മയക്കം:ചിത്രീകരണം പൂർത്തിയായി.

December 6, 2021 - 10:16 am

മെഗാസ്റ്റാർ മമ്മൂട്ടിയും രമ്യ പാണ്ഡ്യനും നായികാ നായകന്മാരാകുന്ന ലിജോ ജോസ് പൊല്ലിശ്ശേരിയുടെ പുതിയ ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ഒറ്റ ഷെഡ്യൂളിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. കന്യാകുമാരിയിൽ ആരംഭിച്ച ചിത്രീകരണം കഴിഞ്ഞദിവസം പഴനിയിൽ വച്ചാണ് പൂർത്തിയായത്.

മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് നിർമ്മിക്കുന്നഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം അശോകനും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

ചുരുളിക്ക് ശേഷം പൊല്ലിശേരി എടുക്കുന്ന ഈ ചിത്രത്തിന് കഥ എഴുതിയിരിക്കുന്നത് ലിജോ പൊല്ലിശേരി തന്നെയാണ്. പേരന്പ് ,കർണ്ണൻ , പുഴു, എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച തേനീ ഈശ്വറാണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. തിരക്കഥ സംഭാഷണം ഹരീഷ് നിർവ്വഹിക്കുന്നു.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *