റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നായരമ്പലത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു

December 6, 2021 - 10:34 am

എറണാകുളം: നായരമ്പലത്ത് അമ്മയ്ക്കൊപ്പം തീപ്പൊള്ളലേറ്റ മകനും മരിച്ചു. നായരമ്പലം സ്വദേശി അതുൽ ആണ് മരിച്ചത്. കേസിൽ കസ്റ്റഡിയിലെടുത്ത യുവാവിനെ ഇന്നും ചോദ്യം ചെയ്യും. 05/12/21 ഞായറാഴ്ചയാണ് അതുലിന്റെ അമ്മ സിന്ധു പൊള്ളലേറ്റ് മരിച്ചത്. മരിച്ച സിന്ധുവിന്റെ ഫോണ്‍ വിശദമായി പൊലീസ് പരിശോധിക്കും.

ഞായറാഴ്ച രാവിലെയോടെയാണ് വൈപ്പിൻ നായരമ്പലത്തെ വീട്ടിൽ പൊള്ളലേറ്റ നിലയിൽ സിന്ധുവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്നെ ശല്യം ചെയ്യുന്നുവെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുൻപ് പ്രദേശത്തുള്ള യുവാവിനെതിരെ സിന്ധു പൊലീസിൽ പരാതി നൽകിയിരുന്നു,

മരണത്തില്‍ ഈ യുവാവിന് ബന്ധമുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. മരിക്കുന്നതിന് തൊട്ട് മുന്‍പ് യുവാവിന്റെ പേര് പറയുന്ന സിന്ധുവിന്റെ ശബ്ദരേഖയാണ് കുടുംബം ഇതിന് തെളിവായി പൊലീസിന് കൈമാറിയിട്ടുളളത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് യുവാവിനെ ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *