റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട: റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

December 6, 2021 - 9:44 pm

പത്തനംതിട്ട: വിദ്യാര്‍ഥികളില്‍ നിന്നും ആശയം ഉള്‍ക്കൊണ്ട് റാന്നിയില്‍ സ്‌കില്‍ പാര്‍ക്ക് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. സ്‌കില്‍ പാര്‍ക്ക് സ്ഥാപിക്കുക വഴി റാന്നിയിലെ അക്കാദമിക് പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നതിനും വിദ്യാര്‍ഥികളുടെ അഭിരുചികള്‍ കണ്ടെത്തുന്നതിനും അവരുടെ തൊഴില്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുന്നതിനും  സാധിക്കും. ഉന്നത വിദ്യാഭ്യാസ  സ്ഥാപനങ്ങളും തൊഴില്‍ദാതാക്കളും തമ്മിലുള്ള നിരന്തര ബന്ധത്തിലൂടെ  തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിനും വിദ്യാര്‍ഥികളെ അഭിമുഖ പരീക്ഷകള്‍ നേരിടാന്‍  പ്രാപ്തരാക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനും റാന്നി നോളജ് വില്ലേജ് അക്കാദമിക് വര്‍ക്ക് ഷോപ്പില്‍ തീരുമാനമായെന്നും എംഎല്‍എ അറിയിച്ചു. 

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *