റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കലാപം പടര്‍ത്തി, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: സൂചിക്ക് നാലുവര്‍ഷം ജയില്‍

December 7, 2021 - 10:48 am

നയ്പീഡോ: പുറത്താക്കപ്പെട്ട ഓങ് യാന്‍ സൂചിക്ക് മ്യാന്‍മര്‍ കോടതി നാലുവര്‍ഷം തടവുശിക്ഷ വിധിച്ചു. ശിഷ്ടകാലം ജയിലില്‍ തന്നെ കഴിയാന്‍ സൂ കിക്ക് വഴിയൊരുക്കുന്ന കേസുകളുടെ പരമ്പരയില്‍ ആദ്യത്തെ ശിക്ഷയാണിത്. കലാപം പടര്‍ത്തിയതിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിലും കുറ്റക്കാരി എന്നു കണ്ടെത്തിയാണു സൂ കിയെ ശിക്ഷിച്ചത്. സൂചിക്ക് എതിരേ 11 കുറ്റങ്ങളാണു ചുമത്തിയിട്ടുള്ളത്. എല്ലാം നിയമവിരുദ്ധമെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുള്ളതാണ്. സൂ കി എല്ലാ ആരോപണങ്ങളും നിഷേധിച്ചിട്ടുണ്ട്.

ഫെബ്രുവരിയിലെ പട്ടാളഅട്ടമറിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയപിന്നാലെ സൂചിയെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. സൂ കിയെ ജയിലിലേക്കു മാറ്റുമെന്നോ എപ്പോഴുണ്ടാകുമെന്നോ വ്യക്തമല്ല. ഇതേ കുറ്റത്തിന് സഹപ്രതിയും സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റുമായ വിന്‍ മിന്റിനും നാലുവര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചിട്ടുണ്ട്.വിചാരണ വെറും തട്ടിപ്പാണെന്നും മ്യാന്‍മറിലെ പട്ടാള അട്ടിമറി കൂടുതല്‍ നിഷേധിക്കപ്പെടാനേ ഇതുപകരിക്കൂവെന്നും ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശ സമിതി മേധാവി മിഷേല ബച്ച്ലെത് പറഞ്ഞു. എല്ലാ രാഷ്ട്രീയത്തടവുകാരെയും വിട്ടയക്കണമെന്നും ജനാധിപത്യം തിരികെവരാന്‍ അനുവദിക്കണമെന്നും യു.കെ. വിദേശകാര്യസെക്രട്ടറി ലിസ് ട്രസ് മ്യാന്‍മറിനോട് ആവശ്യപ്പെട്ടു. ഡിസംബര്‍ 14ന് ആണ് സൂ കി ഇനി കോടതിയില്‍ ഹാജരാകുക. അനധികൃതമായി വാക്കി ടോക്കി സൂക്ഷിച്ച കുറ്റത്തിനാണ് വിചാരണ. അഴിമതി, ഔദ്യോഗിക രഹസ്യനിയമം ലംഘിക്കല്‍ തുടങ്ങിയ നിരവധി കുറ്റങ്ങളും സൂ കിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്.

Share
harish@ksofttechnologies.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *